വീണ്ടും ചികിത്സാ പിഴവ് ? ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് കൂടിയ അളവിൽ മരുന്ന് നൽകിയെന്ന് പരാതി

റിപ്പോർട്ട് :ബൈഷികുമാർ

Jul 12, 2026 - 20:44
വീണ്ടും ചികിത്സാ പിഴവ് ? ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് കൂടിയ അളവിൽ മരുന്ന് നൽകിയെന്ന് പരാതി

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. ആറുമാസം പ്രായമുള്ള കുഞ്ഞിന് കൂടിയ അളവിൽ മരുന്ന് നൽകിയെന്നാണ് പരാതി. പ്രതിരോധ വാക്സിൻ കുത്തിവയ്പ്പിനെ തുടർന്നുണ്ടായ പനിക്ക് ചികിത്സ തേടിയെത്തിയപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൂടിയ അളവിൽ മരുന്ന് നൽകി. തുടർന്ന് കുഞ്ഞിന് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.അഞ്ചുദിവസത്തെ ചികിത്സയ്ക്ക് എൺപതിനായിരത്തോളം രൂപ ചെലവായെന്നും ആലുവ കീഴ്മാട് സ്വദേശികളായ കുഞ്ഞിൻറെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഉണ്ട്. തുടർന്നാണ് ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആലുവ പോലീസ് കേസെടുത്തത്. അതേസമയം കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0