വെളിച്ചം, മറ്റുള്ളവരുടെ വെളിച്ചം കെടുത്താതിരിക്കട്ടെ; രാത്രി വാഹനമോടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

റിപ്പോർട്ട് :ബൈഷികുമാർ

Jul 10, 2026 - 18:28
വെളിച്ചം, മറ്റുള്ളവരുടെ വെളിച്ചം കെടുത്താതിരിക്കട്ടെ; രാത്രി വാഹനമോടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

രാത്രിയിൽ വാഹനമോടിക്കുന്നവരായിരിക്കും നിങ്ങളെല്ലാവരും. ദീർഘദൂര യാത്രകളിലും രാത്രി സമയങ്ങൾ തെരഞ്ഞെടുക്കുന്നരും കൂടുതലാണ്. രാത്രി റോഡിൽ താരതമ്യേന തിരക്ക് കുറവാണെന്നതും ഒരു പകൽ അധികമായി കിട്ടും എന്നതും രാത്രി യാത്രകൾ തെരഞ്ഞെടുക്കാൻ കാരണമാണ്. എന്നാൽ രാത്രി വാഹനമോടിക്കുമ്പൾ കൃത്യമായി തന്നെയാണോ വാഹനമോടിക്കുന്നത് അതോ പകൽ ഓടിക്കുന്ന പോലെ തന്നെയാണോ? എങ്കിൽ അത് ശരിയായ രീതിയല്ല. രാത്രി വാഹനമോടിക്കുമ്പോൾ കൃത്യമായ ശ്രദ്ധ നമുക്കുണ്ടാകേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അത് ചെന്നെത്തിക്കുക വലിയ അപകടത്തിലേക്കായിരിക്കും.എന്തൊക്കെ ശ്രദ്ധിക്കണം

കാണുക കാണപ്പെടുകെന്നത് വാഹനമോടിക്കുമ്പോൾ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഹെഡ് ലൈറ്റിന് ആവശ്യമായതും വെളിച്ചം ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് നിങ്ങൾക്ക് റോഡ് കാണുന്നതിന് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. എന്നാൽ അത് പോലെ തന്നെ പ്രധാനമാണ് റോഡിൽ നിങ്ങളെ മറ്റുള്ളവർ കാണുകയെന്നതും പ്രധാനമാണ് അതിന് റിയർ ലൈറ്റുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.വലിയ ട്രെയിലർ വാഹനമാണെങ്കിൽ ചുറ്റുമുള്ള ലൈറ്റുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റുള്ളവരുടെ ഇരുട്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണം. ആവശ്യമായ സാഹചര്യത്തിൽ ലൈറ്റ് ഡിം ചെയ്യാനും ബ്രൈറ്റ് ചെയ്യാനും ശ്രദ്ധിക്കണം. കൂടാതെ രാത്രി ​ദീർഘ ദൂരം ഉറക്കമില്ലാതെ യാത്ര ചെയ്യുന്നവരാണെങ്കിൽ കൃത്യമായ ഇടവേളയെടുക്കാനും കൃത്യമായ മുൻകരുതലുകൾ എടുക്കാനും ശ്രമിക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0