ഒന്ന് മുറുക്കാൻ വാങ്ങിയേച്ചും വരാം…; കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ
റിപ്പോർട്ട് :ബൈഷികുമാർ
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ. തൃശ്ശൂർ ചിയ്യാരത്താണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ആണ് യാത്രക്കാരുമായി ബസ് നിർത്തിയത്. ഡ്രൈവർ ഇറങ്ങി വന്ന് വഴിയരികിലെ മുറുക്കാൻ കടയിൽ നിന്നും സാധനം വാങ്ങി ബസ്സിൽ കയറി പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0