പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

റിപ്പോർട്ട് :ബൈഷികുമാർ

Jul 4, 2026 - 19:16
പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപഴ്സൺ കെ. വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സംഭവം പുറത്തുവന്നതോടെ പൊലീസ് അഞ്ചുപേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്നാണ് വിവരം.സ്കൂളിലെ കൗൺസിലിം​ഗിനിടയിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.കൗൺസിലിംഗിന് പിന്നാലെ സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തുകയായിരുന്നു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പുറത്തു നിന്നുള്ളവരും പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. സ്കൂളിന് സമീപത്ത് വെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പതിമൂന്നുകാരി മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0