ടിനി ടോമിനെതിരായ പരാതി: കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

റിപ്പോർട്ട് :ബൈഷികുമാർ

Jun 19, 2026 - 00:00
ടിനി ടോമിനെതിരായ പരാതി: കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ടിനി ടോമിനെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ ഹർജി സമർപ്പിച്ചത്. അൻസിബയുടെ പരാതിയിൽ കടവന്ത്ര പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പരാതിക്കാരിയുടെയും ആരോപണ വിധേയനായ ടിനി ടോമിൻറയും മൊഴിയെടുത്തെങ്കിലും ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല.ഈ സാഹചര്യത്തിലാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നുമാണ് അൻസിബയുടെ പരാതി. എന്നാൽ ആരോപണം നിഷേധിച്ച ടിനി ടോം, തനിക്കെതിരായ പരാതിക്കുപിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്നാണ് അൻസിബ കഴിർഞ്ഞ ​ദിവസം പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അന്ന് അൻസിബയുടെ പ്രതികരണം. സ്റ്റിസ്റ്റം എല്ലാ ധാർമികതയും കാറ്റിൽ പറത്തുകയാണെന്നും അൻസിബ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0