സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ബിജെപി കൗൺസിലർ സു​ഗതനെ റിമാൻഡ് ചെയ്തു

റിപ്പോർട്ട് :ബൈഷികുമാർ

Jun 10, 2026 - 11:20
സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ബിജെപി കൗൺസിലർ സു​ഗതനെ റിമാൻഡ് ചെയ്തു

സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ബി ജെ പി കൗൺസിലർ സു​ഗതൻ റിമാൻഡിൽ. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയിരുക്കുന്നത്. വാഴോട്ടുകോണം കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വളഞ്ഞ് സുഗതന്റെ അനുയായികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

സംഘർഷത്തിനിടെ എസ് എച് ഒ ആകാശത്തേക് വെടിയുതിർത്തു. വട്ടിയൂർക്കാവ് വെള്ളക്കടവ് ക്ഷേത്രോത്സവത്തിനിടെ സിപിഐഎം പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഒന്നാംപ്രതിയാണ് സുഗതൻ. സുഗതൻ പത്തോളം കേസുകളിൽ പ്രതികൂടിയാണ്. സുഗതനെതിരെ ജില്ല കളക്ടർ ‘കാപ്പ’ ചുമത്തി കരുതൽ തടങ്കലിന് ഉത്തരവിട്ടിരുന്നു. വധ ശ്രമ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ട് പോയത്. പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉത്തരവ് സുഗതൻ പാലിച്ചിരുന്നില്ല.അതേസമയം അർധരാത്രി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ സുഗതന്റെ അനുയായികൾ സംഘടിച്ചു. ബിജെപി കൗൺസിലർമാർ അടക്കമുള്ളവരും സ്റ്റേഷനു മുന്നിലേക്ക് എത്തിയിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ സുഗതനെ കന്റോൻമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പുലർച്ചെ റിമാൻഡ് ചെയ്യുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0