തിരിഞ്ഞു നോക്കാതെ വനം മന്ത്രി; ചിന്നക്കനാലിൽ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സമയം വനംമന്ത്രി ഷിബു ബേബി ജോൺ വിനോദ യാത്രയിൽ
റിപ്പോർട്ട് :ബൈഷികുമാർ
ചിന്നക്കനാലിൽ യുവതി കാട്ടാന അക്രമത്തിൽ മരിച്ച സ്ഥലത്ത് തിരിഞ്ഞു നോക്കാതെ വനം മന്ത്രി. ഈ സമയത്ത് വനംമന്ത്രി വിനോദയാത്രയിൽ ആയിരുന്നു. മൂന്നാർ രാജപാതയിലൂടെയുള്ള മന്ത്രിയുടെ സന്ദർശനം ചിന്നക്കനാലിൽ പ്രതിക്ഷേധം നടക്കുമ്പോൾ. ഡീൻ കുര്യക്കോസ് എംപി, ദേവികുളം എംഎൽഎ എഫ് രാജ എന്നിവരും ചിന്നക്കനാൽ മൂന്നാർ സന്ദർശനത്തിൽ മന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
സംസ്ഥാനത്ത് കട്ടാനക്കലിയിൽ കഴിഞ്ഞ ദിവസമാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്. കുട്ടിയെ സ്കൂളിൽ വിടാനായി പോകവെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് വിവരം.കുട്ടിക്കും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സിങ്ക് കണ്ടത്തിന് സമീപമാണ് കാട്ടാന ആക്രമണമുണ്ടായത്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും മൂടൽ മഞ്ഞും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0