തിരുവനന്തപുരത്ത് സംഘർഷത്തിൽ 17കാരൻ കൊല്ലപ്പെട്ടു; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരത്ത് സംഘർഷത്തിൽ 17 കാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അജിത്, കാർത്തിക് എന്നിവരെയാണ് നരുവാമൂട് പൊലീസ് പിടികൂടിയത്. ഇരുവരും ചേർന്നാണ് ഗുരുതരമായി പരുക്കേറ്റ ശിവസൂര്യയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കേറ്റ നിലയിലാണ് യുവാവിനെ ഇവർ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്ഥിതി വഷളായതിനാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0