തൃശൂരിൽ ജനവാസ മേഖലയിലേക്ക് കാട്ടാന! നാട്ടുകാർ ഭീതിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Jun 5, 2026 - 13:38
തൃശൂരിൽ ജനവാസ മേഖലയിലേക്ക് കാട്ടാന! നാട്ടുകാർ ഭീതിയിൽ

തൃശൂർ താലപ്പാളി മുള്ളൂർക്കരയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസമേഖലയിൽ കാട്ടാന വിളയാട്ടം. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് വളവിൽ ആണ് ജനങ്ങളിൽ പരിഭ്രാന്തി പരാതി കാട്ടാന ഇറങ്ങിയത്. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് എടപ്പാറ ഉന്നതിയിലും,വാടക്കൽപ്പടി ഭാഗത്തും കാട്ടാന എത്തിയത്.ഇന്ന് പുലർച്ചെ 3 മണി വരെ ആന പ്രദേശത്ത് തമ്പടിച്ചു. കാട്ടാനയെ നേരിൽ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പലരുടെയും വീട്ടുവളപ്പുകളിൽ കയറിയ കാട്ടാന വാഴ, തെങ്ങ് , മാവ്, പ്ലാവ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. അകമല ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ആനയെ കാടുകയറി വിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0