മുക്കത്ത് സമയനിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികളുടെ പാച്ചിൽ; ഭീതിയിൽ വിദ്യാർത്ഥികൾ

റിപ്പോർട്ട് :ബൈഷികുമാർ

Jun 1, 2026 - 11:57
മുക്കത്ത് സമയനിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികളുടെ പാച്ചിൽ; ഭീതിയിൽ വിദ്യാർത്ഥികൾ

കോഴിക്കോട് മുക്കം കാരശ്ശേരിയിൽ സ്കൂൾ സമയ നിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികളുടെ പാച്ചിൽ. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അധികൃതർ ഏർപ്പെടുത്തിയ സമയ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കൊണ്ട് മുക്കം കാരശ്ശേരി മേഖലയിൽ ടിപ്പർ ലോറികൾ ചീറിപ്പായുന്നു.

നിയമം പാലിക്കാതെ സർവീസ് നടത്തുന്ന ചില ടിപ്പറുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം പ്രദേശത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഭീതിയിലാണ്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സ്കൂൾ സമയങ്ങളായ രാവിലെ 8:30 മുതൽ 10:00 വരെയും, വൈകുന്നേരം 3:30 മുതൽ 5:00 വരെയും ടിപ്പർ ലോറികൾക്ക് കർശനമായ യാത്രാവിലക്കുണ്ട്.സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് രം​ഗത്ത് വന്നിരുന്നു. പുതുക്കിയ സമയക്രമമാണ് മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചത്. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം.സ്കൂൾ സമയത്ത് ഗതാഗത കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യം. സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0