നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മടങ്ങിയ മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

റിപ്പോർട്ട് :ബൈഷികുമാർ

May 28, 2026 - 12:15
നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മടങ്ങിയ മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ-സിനി ദമ്പതികളുടെ മകൾ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ - കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ മൈസൂരുവിലായിരുന്നു അപകടം സംഭവിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0