കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
റിപ്പോർട്ട് :ബൈഷികുമാർ
കായംകുളം കനകക്കുന്ന് ജെട്ടിക്ക് സമീപം കായലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തിങ്കളാഴ്ച മുതൽ കാണാതായ കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടേതാണ് മൃതദേഹം. ഇന്ന് പുലർച്ചെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപം നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്.കയ്യും കാലും ബന്ധിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. കണ്ടല്ലൂർ സ്വദേശിയായ എൺപതുകാരി തങ്കമ്മയെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇതിനിടയിലാണ് കായലിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കരയ്ക്ക് എത്തിച്ച മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇൻക്വസ്റ്റ് നടപടികക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0