അയൽവാസിയെ കത്തി കൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ചയാൾ അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 23, 2026 - 15:53
അയൽവാസിയെ കത്തി കൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ചയാൾ അറസ്റ്റിൽ

അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നരേന്ദ്രൻ മകൻ വിനീത് (34) എന്നയാളെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പറപ്പട്ടി സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ സന്തോഷിനെയാണ് വിനീത് കത്തികൊണ്ടും കോടാലികൈ കൊണ്ടും ആക്രമിച്ചത്. സന്തോഷിന്റെ കയ്യിൽ നിന്നും വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.കൊടുമൺ പോലീസ് ഇൻസ്പെക്ടർ എസ് എച് ഓ ശ്രീലാൽ ചന്ദ്രശേഖരൻ , എസ് ഐ മാരായ ജിനു , അനൂപ് എസ് സി പി ഓ അലക്സ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0