മൂന്നാറിൽ മലയാളി വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം: കേസെടുത്ത് തമിഴ്നാട് പൊലീസ്
റിപ്പോർട്ട് :ബൈഷികുമാർ
മൂന്നാറിൽ മലയാളി വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ കേസെടുത്ത് തമിഴ്നാട് പൊലീസ്. കേസ് രജിസ്റ്റർ ചെയ്ത് ഇതോടെ തമിഴ് നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. അന്വേഷണത്തിനായി തമിഴ്നാട് പൊലീസ് സംഘം മൂന്നാറിലെത്തി. കുരങ്ങിണി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് മൂന്നാറിൽ എത്തിയത്. രണ്ടുദിവസം മുമ്പാണ് വർക്കലയിൽ നിന്ന് മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടായത്. പരാതി നൽകിയിട്ടും അന്വേഷണം ഉണ്ടാകുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു.
കുട്ടികളുൾപ്പെടെയുള്ള സംഘത്തെയാണ് ഒരു കൂട്ടമാളുകൾ ചേർന്ന് മർദ്ദിച്ചിരുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ബസ് പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.മൂന്നാറിൽ മലയാളികളായ വിനോദ സഞ്ചാരികൾക്ക് നേരം പലതവണകളായി ഇത്തരം ആക്രമണങ്ങൾ നടക്കാറുണ്ട്. മുന്നേയും സമാന സംഭവങ്ങളുണ്ടായതിനെത്തുടർന്ന് മൂന്നാറിലേക്ക് മലയാളി സഞ്ചാരികൾ എത്തുന്നതിൽ കുറവുണ്ടായതായി വിവരങ്ങളുണ്ട്. വേനൽ അവധിക്കാലത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് മൂന്നാറിൻ്റെ ടൂറിസത്തെ ബാധിക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മൂന്നാറിലേക്കെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0