സ്ത്രീ സൗജന്യ യാത്ര പദ്ധതി; സർക്കാരിന് റിപ്പോർട്ട് നൽകി കെഎസ്ആർടിസി

റിപ്പോർട്ട് :ബൈഷികുമാർ

May 22, 2026 - 11:04
സ്ത്രീ സൗജന്യ യാത്ര പദ്ധതി; സർക്കാരിന് റിപ്പോർട്ട് നൽകി കെഎസ്ആർടിസി

ബസുകളിൽ സ്ത്രീ യാത്രികർക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കെഎസ്ആർടിസി സർക്കാരിന് കൈമാറി.ഗതാഗത സെക്രട്ടറിക്കാണ് ഇന്ന് റിപ്പോർട്ട് കൈമാറിയത്.ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ പോലും മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 57 കോടി നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയാൽ നഷ്ടം 65 കോടി രൂപയാകും.അതേസമയം ഓർഡിനറി,ഫാസ്‌റ്റ്,സൂപ്പർഫാസ്റ്റ് ബസുകളിൽകൂടി പദ്ധതി നടപ്പിലാക്കിയാൽ 90 കോടി രൂപയും കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപയും മൂന്ന് മാസത്തിനുള്ളിൽ നഷ്ടം വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. മൂന്നു മാസത്തേയ്ക്ക് മാത്രമുള്ള പ്രാഥമിക റിപ്പോർട്ട് ആണ് ഇതെന്നും , യാത്രക്കാരുടെ എണ്ണം, സർവീസ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ച് പിന്നീട് നഷ്ട കണക്കുകളിൽ മാറ്റം ഉണ്ടാകാമെന്നും കെ.എസ്.ആർ.ടി.സി റിപ്പോർട്ടിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0