തൃശ്ശൂരിൽ വീട്ടിലും ക്ഷേത്രത്തിലും മോഷണം; വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് പണം കവർന്നു

റിപ്പോർട്ട് :ബൈഷികുമാർ

May 21, 2026 - 19:55
തൃശ്ശൂരിൽ വീട്ടിലും ക്ഷേത്രത്തിലും മോഷണം; വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് പണം കവർന്നു

തൃശൂർ ന​ഗരത്തിൽ രണ്ടിടങ്ങളിൽ മോഷണം. ചെട്ടിയങ്ങാടി കുളശ്ശേരി ശ്രീ ലക്ഷ്‌മി നരസിംഹ മൂർത്തി ക്ഷേത്രത്തിലും കോലോത്തും പാടം വസന്തനഗറിലെ വീട്ടിലും ആണ് മോഷണം നടന്നത്. കുളശ്ശേരി ശ്രീ ലക്ഷ്‌മി നരസിംഹ മൂർത്തി ക്ഷേത്രത്തിൻ്റെ വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ചാണ് പണം കവർന്നത്. ഭണ്ഡാരം കുത്തിപൊളിക്കാനും ശ്രമമുണ്ടായി.കോലോത്തും പാടം വസന്തനഗറിലെ വീട്ടിലും മോഷണശ്രമമുണ്ടായി. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറുകയായിരുന്നു. വീട്ടുകാർ വേളാങ്കണ്ണിയിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0