മരിച്ചെന്നു കരുതി സംസ്കരിച്ചു; ജാർഖണ്ഡിൽ കാണാതായ യുവാവ് ദിവസങ്ങള്‍ക്കിപ്പുറം വീട്ടിൽ തിരിച്ചെത്തി
റിപ്പോർട്ട് :ബൈഷികുമാർ
ജാർഖണ്ഡിലെ റാഞ്ചിയിൽ മരിച്ചെന്നു കരുതി യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ കാണാതായ ആള്‍ മൂന്നാം നാള്‍ തിരിച്ചെത്തി. വിശ്രാം മുണ്ടയാണ് മെയ് 10ന് കാണാതായത്. വിവാഹത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് പിന്നാലെ കാണാതാവുകയായിരുന്നു. പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ ഒരു അജ്ഞാത മൃതദേഹം ഡ്രെയിനേജിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹം വിശ്രാം മുണ്ടയാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, മരിച്ചത് വിശ്രാം മുണ്ടയാണെന്ന് ശാരീരിക പ്രത്യേകതകള്‍ വെച്ച് കുടുംബാംഗങ്ങളും ഗ്രാമവാസികളും ഉറപ്പിക്കുകയായിരുന്നു. പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. വിശ്രാം മുണ്ടയെ അന്വേഷിച്ച് വീട്ടുകാരെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ ഡ്രെയിനേജിൽ നിന്ന് മൃതദേഹം കണ്ടെത്തി.എന്നിരുന്നാലും, സംസ്കാരം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിശ്രാം മുണ്ട വീട്ടിലെത്തി. അതേസമയം, തെറ്റിദ്ധാരണ മൂലം കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0