കിളിമാനൂർ വാഹനാപകടം: തൊണ്ടിമുതലായ ജീപ്പ് കത്തിച്ച കേസിൽ രണ്ട് പേർ പിടിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 19, 2026 - 19:50
കിളിമാനൂർ വാഹനാപകടം: തൊണ്ടിമുതലായ ജീപ്പ് കത്തിച്ച കേസിൽ രണ്ട് പേർ പിടിയിൽ

കിളിമാനൂർ വാഹനാപകടത്തിൽ പൊലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത ഥാർ ജീപ്പ്‌ പൊലീസ് പിടിച്ച് ഇട്ടിരുന്ന സ്ഥലത്ത് വച്ച് രാത്രിയിൽ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുമ്മിൾ സ്വദേശിയായ വിപിൻ (32)സുഹൃത്ത് കടയ്ക്കൽ സ്വദേശി വിശാൽ (26) എന്നിവരെയാണ് കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് കടയ്ക്കൽ, ചിങ്ങേലിയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വാഹനപടത്തിൽ മരിച്ച അംബികയുടെ ചേച്ചിയുടെ മകനാണ് അറസ്റ്റിലായ വിപിൻ. ഇയാൾ സ്വകാര്യബസിലെ കണ്ടക്ടർ ആണ്.ആദ്യഘട്ടത്തിൽ വാഹനം കത്തിച്ചത് ആരാണെന്ന് പോലീസിനെ വിവരം ലഭിച്ചിരുന്നില്ല. എന്നാൽ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇവരെ കസ്റ്റഡിൽ എടുക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരയുള്ള ആരോപണം എന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0