രോ​ഗിയെ വീട്ടിലാക്കി മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, സംഭവം തിരുവല്ലയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 19, 2026 - 15:45
രോ​ഗിയെ വീട്ടിലാക്കി മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, സംഭവം തിരുവല്ലയിൽ

തിരുവല്ല എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് സൂചന. ഡ്രൈവർക്ക് നിസാര പരിക്ക് പറ്റി. ട്രാൻസ്ഫോർമർ ഉൾപ്പടെ ഉള്ള രണ്ട് ഇലക്ട്രിസിറ്റി പോസ്റ്റ്‌ ചുവട് ഭാഗം അപകടത്തിൽ ഒടിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0