കാട്ടാക്കടയിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് അപകടം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

റിപ്പോർട്ട് :ബൈഷികുമാർ

May 19, 2026 - 11:04
കാട്ടാക്കടയിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച്  അപകടം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

കാട്ടാക്കടയിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാൽനട യാത്രകാർക്കാണ് പരിക്കേറ്റത്. വിശ്വദീപ്തി സ്കൂളിലെ ജീവനക്കാരായ കുമാരി, ചെറുപുഷ്പം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.ഓട്ടോറിക്ഷയുടെ പിൻഭാഗത്ത്‌ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽനട യാത്രക്കാരെ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലുപേർക്ക് നിസാര പരുക്കാണുള്ളത്. പരുക്കേറ്റവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0