ഒന്നിച്ചൊന്നായി: മുഖ്യമന്ത്രിയും 20 മന്ത്രിമാരും റെഡി,സത്യപ്രതിജ്ഞ ഇന്ന് 10ന്
റിപ്പോർട്ട് :ബൈഷികുമാർ
തിരഞ്ഞെടുപ്പ് വിജയത്തിലെ വിസ്മയംപോലെ മന്ത്രിസഭാ രൂപീകരണത്തിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
വേറിട്ട നായകനായി. ടീം യു.ഡി.എഫായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി അധികാരം ഏൽക്കുന്നതും ടീം യു.ഡി.എഫായി വേണമെന്ന് വി.ഡി. സതീശന് നിർബന്ധമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്യുന്നത്.അവ കാശവാദങ്ങളുമായി ശക്തമായി നിലയുറപ്പിച്ച ഘടകകക്ഷികളെയും കോൺഗ്രസിലെ തന്നെ എം.എൽ.എമാരെയും ഒന്നര ദിവസത്തെ ചർച്ചകൾ കൊണ്ടു മെരുക്കാനായി. പേരുകൾ മാറിയും മറിഞ്ഞും ഇടംപിടിക്കുകയും മുറുമുറുപ്പുകൾ ഉയരുകയും ചെയ്തെങ്കിലും വൈകിട്ടോടെ അവസാന പട്ടികയായി. 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്കൈമാറി. ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേൽക്കും.മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർരാധാകൃഷ്‌ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്‌പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.ചാണ്ടിഉമ്മൻ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. റോജി എം. ജോൺ ഇടംപിടിച്ചു. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉൾപ്പെട്ടത്. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ മുഴുവൻ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വർഷമേ ലഭിക്കൂഎന്നാണ് അറിയുന്നത്. ബാക്കി രണ്ടര വർഷം യു.ഡി.എഫ് സ്വതന്ത്രൻ മാണി സി. കാപ്പന് ലഭിക്കും. കെ.എ. തുളസിക്ക് ആദ്യ രണ്ടര വർഷവും തുടർന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0