പേട്രിയറ്റ് എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ, കഥ പറഞ്ഞപ്പോൾ തന്നെ വ്യത്യസ്തമായ അനുഭവമായിരുന്നു’: മോഹൻലാൽ
റിപ്പോർട്ട് :ബൈഷികുമാർ
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ‘പേട്രിയറ്റ്’. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ സിനിമ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ‘പേട്രിയറ്റി’നെ കുറിച്ചുള്ള നടൻ മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ‘പേട്രിയറ്റ്’ എന്നാണ് ലാലേട്ടൻ പറയുന്നത്. പലപ്പോഴും ആളുകൾ കഥാപാത്രത്തെയും നടനെയും വേർതിരിച്ചു സിനിമയെ വിലയിരുത്താറുണ്ട് എന്നും അതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എന്നാൽ തനിക്ക് ആ സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നും മോഹൻലാൽ പറയുന്നു. ‘ഈ സിനിമയുടെ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ അതൊരു വ്യത്യസ്തമായ അനുഭവമായാണ് തോന്നിയത്. അതുകൊണ്ടാണ് ആ സിനിമ ഞാൻ ചെയ്തത്’, മോഹൻലാൽ വ്യക്തമാക്കി.കൂടാതെ ഒരു സിനിമ ചെയ്യുമ്പോൾ അത് വിജയിക്കുമോ ഇല്ലയോ എന്നത് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും അതൊരു രഹസ്യക്കൂട്ടുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. പരിപൂർണമായ സ്നേഹത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും അത് തന്റെ ജോലിയും സാമൂഹികമായ ഉത്തരവാദിത്തവുമാണെന്നും മോഹൻലാൽ പറഞ്ഞു. തന്നെ തേടിയെത്തുന്ന ഏതൊരു കഥാപാത്രത്തെയും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0