ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാ​ഗ്യം

റിപ്പോർട്ട് :ബൈഷികുമാർ

May 10, 2026 - 13:43
ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാ​ഗ്യം

പൂ‍ർവ്വവൈരാ​ഗ്യത്തിന്റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാം​ഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത്‌ അഞ്ചാംവാർഡ്‌ തൃച്ചാറ്റുകുളം കുഴിപ്പറന്പ്‌ നികർത്തിൽ വിജയനെയാണ് (64) കെട്ടിയിട്ട് മർദ്ദിച്ചത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റു.​ അയൽവാസിയായ സത്താറും കുടുംബാം​ഗങ്ങളുമാണ് മർദ്ദിച്ചത്. ഇവർക്കെതിരെ പൂച്ചാക്കൽ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. സത്താറും കുടുംബവും വിജയനെ നേരത്തെ ആക്രമിച്ച കേസ്‌ കോടതിയിലാണ്‌. ഇതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. നിലവിൽ പ്രതികൾ ഒളിവിലാണ്.വിജയനെ വലിച്ചിഴച്ച്‌ പ്രതികളുടെ വീട്ടുമുറ്റത്ത്‌ എത്തിച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.​ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടാണ്‌ ആക്രമിച്ചത്‌. വിജയന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയത്‌ ഉൾപ്പെടെ മാരക പരിക്കേറ്റിട്ടുണ്ട്. ക്രൂരമർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0