വീണ്ടും ജോഷി- ജോജു കൂട്ടുകെട്ട്; ആക്ഷൻ ത്രില്ലർ ചിത്രമൊരുങ്ങുന്നത് അനൂപ് മേനോന്റെ രചനയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 6, 2026 - 19:47
വീണ്ടും ജോഷി- ജോജു കൂട്ടുകെട്ട്; ആക്ഷൻ ത്രില്ലർ ചിത്രമൊരുങ്ങുന്നത് അനൂപ് മേനോന്റെ രചനയിൽ

പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും ജോജു ജോർജും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. അനൂപ് മേനോൻ ആണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.ആക്ഷൻ ത്രില്ലർ ഗണത്തിൽപെടുന്ന കുടുംബചിത്രത്തിലൂടെയാണ് ജോഷിയും ജോജുവും വീണ്ടും ഒരുമിക്കുന്നത്. ഇത് ആദ്യമായാണ് ജോഷിയും അനൂപ് മേനോനും ഒരു സിനിമക്കായി കൈ കോർക്കുന്നത്.ജോജു പ്രധാന വേഷത്തിൽ എത്തുന്ന സിനിമ നിർമ്മിക്കുന്നത് ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസ് ആയ അപ്പു പാത്തു പാപ്പു ആണ്. ഓഗസ്റ്റിൽ ആരംഭിക്കുന്ന പടത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. 

അതേ സമയം, ജോജു ജോർജ് സംവിധാനം ചെയ്യുന്ന പരിപാടി തൃശൂരിൽ പുരോഗമിക്കുന്നു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ജോജു ജോർജിനൊപ്പം നൂറിലധികം പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0