മുണ്ടത്തിക്കോട് ദുരന്തം: കണ്ടെത്തിയത് 10 മൃതദേഹം, 9 എണ്ണം തിരിച്ചറിഞ്ഞു മരണം 15

റിപ്പോർട്ട് :ബൈഷികുമാർ

Apr 23, 2026 - 08:02
മുണ്ടത്തിക്കോട് ദുരന്തം: കണ്ടെത്തിയത് 10 മൃതദേഹം, 9 എണ്ണം തിരിച്ചറിഞ്ഞു മരണം 15

മുണ്ടത്തിക്കോട്: തൃശൂർ പൂരത്തിനുള്ള

തിരുവന്പാടി വിഭാഗത്തിൻ്റെ വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 15 ആയി. 10 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ ഒന്പതെണ്ണം തിരിച്ചറിഞ്ഞു. ഒന്ന് ഡിഎൻഎ പരിശോധന നടത്തും. നൂറ്റന്പതോളം ശരീരഭാഗങ്ങളാണ് തെരച്ചലിൽ ലഭിച്ചത്. 29 എണ്ണം ഡിഎൻഎ പരിശോധനയ്ക്ക് സാന്പിളെടുത്തു. തിരിച്ചറിയാനായി നാലുപേരുടെ ബന്ധുക്കൾ സാന്പിൾ നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും.

അപകടസ്ഥലത്ത് 34 പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട്പറഞ്ഞു. അതേസമയം അപകടകാരണം ചൂടല്ലെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) വിലയിരുത്തൽ. മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി കോടിക്കുന്ന് പറമ്പിൽ പ്രവീൺ (45) ബുധൻ പകൽ 3.30ന് മരിച്ചു.

മരിച്ച മറ്റുള്ളവർ: പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മണികണ്ഠ‌ൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രഹ്മണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ മണികണ്ഠൻ (33), മലപ്പുറം തവനൂർ സ്വദേശി വിജയൻ (60), പെരിന്തൽമണ്ണ കുളത്തൂർ സുബ്രഹ്മണ്യൻ (60). ലൈസൻസി മുണ്ടത്തിക്കോട് സതീശൻ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ബാബു (56), രാജേഷ്(40), വിഷ്ണു (30) എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ബേൺ ഐസിയുവിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65) എന്നിവർ വാർഡിലും ചികിത്സയിലുണ്ട്. വിത്സൺ (60), സാജൻ (38) എന്നിവർ സ്വകാര്യ ആശുപത്രിയിലാണ്.

ആശ്രിതർക്ക് 14 ലക്ഷം

പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും സൗജന്യ തുടർചികിത്സയും

. വീടുകൾക്കും നഷ്ടപരിഹാരം നൽകും

ഡിഎൻഎ പരിശോധനയ്ക്ക് പ്രത്യേക ഉത്തരവ്

അപകട സ്ഥലത്തുണ്ടായത് 34 പേരെന്ന് പൊലീസ് മേധാവി

. ചൂടല്ല കാരണമെന്ന് പെസോയുടെ വിലയിരുത്തൽ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0