മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

റിപ്പോർട്ട് :ബൈഷികുമാർ

Apr 21, 2026 - 14:54
മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊച്ചി : പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. അൽ ജൂഡും സുഹൃത്തുക്കളും ഷിനോജിന്റെ വീടി‍ന്റെ ടെറസിലിരുന്നു മദ്യപിക്കാൻ എത്തുന്നതു പതിവാണെന്നു പൊലീസ് പറയുന്നു. 

ഇന്നലെ രാത്രി മദ്യപാനത്തിനിടെ ഷിനോജും അൽ ജൂഡും തമ്മിൽ നിസ്സാര കാര്യത്തെച്ചൊല്ലി‍ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ ഷിനോജ് സമീപത്തുണ്ടായിരുന്ന ഫ്രയിങ് പാൻ കൊണ്ട് അൽ ജൂഡിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റു രക്തംവാർന്നു കിടന്ന അൽ ജൂഡിനെ ഉപേക്ഷിച്ചു ഷിനോജും മറ്റുള്ളവരും സ്ഥലംവിട്ടു. വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥിത്തൊഴിലാളികളാണു പുലർച്ചെ ടെറസിനു മുകളിൽ മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.

മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു ഷിനോജിനെ പൊലീസ് പിന്നീടു കസ്റ്റഡിയിലെടുത്തു. പിടിയിലാകുമ്പോഴും മദ്യലഹരിയിലായിരുന്നു പ്രതി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0