അനധികൃത മണ്ണ് ഖനനം: മിന്നൽ പരിശോധനയുമായി വിജിലൻസ്, ഉദ്യോഗസ്ഥരിൽ നിന്ന് 4.69 ലക്ഷം രൂപ കണ്ടെത്തി
റിപ്പോർട്ട് :ബൈഷികുമാർ
അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിലാണ് വിജിലൻസിന്റെ പരിശോധന. 14 ജില്ലകളിലും വിജിലൻസ് പരിശോധന നടത്തി.മൈനിംഗ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയത്. അതേസമയം മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ചാണ് ഖനനം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റനിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മനോജ് എബ്രഹാം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0