കോഴിക്കോട് ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി

റിപ്പോർട്ട് :ബൈഷികുമാർ

Apr 20, 2026 - 13:27
കോഴിക്കോട് ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട കോഴിക്കോട് വടകര സ്വദേശിയെ കണ്ടെത്തി. വിഷ്ണുവിനെ ആണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. 8 ദിവസത്തിന് ശേഷമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്.

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ ആണ് ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കാണാതായത്. നേത്രപതി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ സഹോദരനെ വിഷ്ണു സഹയാത്രികൻ്റെ ഫോണിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളുടെ നിർബന്ധ പ്രകാരം വിഷ്ണു പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ലോൺ ആപ്പ് വഴിയും സ്വകാര്യ പണമിടപാട് സ്ഥാപനം വഴിയും ഒരു ലക്ഷം രൂപ ബാധ്യത വിഷ്ണുവിനുണ്ട്. അതിൻ്റെ മാനസിക വിഷമമാണ് മാറിനിൽക്കാൻ വിഷ്ണുവിനെ പേരിപ്പിച്ചത് എന്നതാണ് പ്രാഥമിക നിഗമനം. മറ്റ് ഭീഷണികൾ ഉണ്ടായിരുന്നോ എന്ന കാര്യവും വിശദമായി പൊലിസ് രേഖപ്പെടുത്തും. വിശദമായി വിഷ്ണുവിൻ്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.ലോൺ ആപ്പിൽ നിന്നും വിഷ്ണു 10,000 രൂപ കടമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുകളിൽ നിന്ന് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. വിഷ്ണുവിന്റെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചും സുഹൃത്തുക്കളെ വിളിച്ചും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0