ചേതനയറ്റ് നാട്ടിലേക്ക്; മൃതദേ​​ഹങ്ങളുമായി ഒൻപത് ആംബുലൻസുകൾ മലപ്പുറത്തേക്ക്

റിപ്പോർട്ട് :ബൈഷികുമാർ

Apr 18, 2026 - 07:41
ചേതനയറ്റ് നാട്ടിലേക്ക്; മൃതദേ​​ഹങ്ങളുമായി ഒൻപത് ആംബുലൻസുകൾ മലപ്പുറത്തേക്ക്

ഏറെ സന്തോഷത്തോടെ യാത്ര തിരിച്ചവർ ചേതനയറ്റ ശരീരങ്ങളായി തിരിച്ച് പോകുകയാണ്. ഇന്നലെ വൈകീട്ടോടെ തമിഴ്നാട് വാൽപ്പാറയിൽ വച്ച് നടന്ന അപകടത്തിൽ മരിച്ചവരുടെ മൃതദേ​ഹങ്ങളുമായാണ് മലപ്പുറത്തേക്ക് ആംബുലൻസുകൾ യാത്ര തിരിച്ചത്.

രാത്രി 12.30 ഓടെയാണ് എല്ലാവരുടേയും പോസ്റ്റുമാർട്ട നടപടികൾ ആരംഭിച്ചത്. രാത്രി 2.30 ഓടെ നാല് പേരുടെ പോസ്റ്റുമാർട്ട നടപടികൾ പൂർത്തിയായി. മറ്റുള്ളവരുടെ പോസ്റ്റുമാർട്ടവും രാവിലെയോടെ പൂർത്തിയായി. രാവിലെ കൃത്യം 6.08 ന് പൊള്ളാച്ചിയിൽ നിന്നു മൃതദേഹങ്ങളുമായി ആംബുലൻസുകൾ യാത്ര തിരിച്ചു. രാവിലെ ഒൻപത് മണിയോടെ മലപ്പുറത്ത് പൊതു ദർശനം ആരംഭിക്കുമെന്നാണ് വിവരം. പതിമൂന്നം​ഗ സംഘത്തിൽ ഒൻപത് പേരാണ് മരിച്ചത്. 800 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.പതിമൂന്നാം നമ്പർ ഹെയർപിൻ വളവിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാഗങ്ങളുമാണ് വാഹനത്തിലുണ്ടായത്. നാല് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0