ശ്രീനന്ദയുടെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, 'മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ'

റിപ്പോർട്ട് :ബൈഷികുമാർ

Apr 11, 2026 - 07:52
ശ്രീനന്ദയുടെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, 'മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ'

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരിക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം ഉണ്ടാകും. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക.

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ പണിപ്പെടാണ് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്തിയത്. കർണാടക പോലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

അതേസമയം ശ്രീനന്ദയുടെ മൃതദേഹം എങ്ങിനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്കമഗളുരു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തായിരുന്നു മൃതദേഹം. ബാബ ബുദ്ധൻകിരിയിലെ ദതാത്രേയ പീഠം സന്ദർശിച്ച് മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് വരുന്ന ഭാഗത്താണ് ശ്രീനന്ദ അപകടത്തിൽപ്പെട്ട സ്ഥലം. നാലാം ദിനത്തിലേക്ക് നീണ്ട കാത്തിരിപ്പ് വിപുലമായിതോടെ ശ്രീനന്ദയുടെ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0