ഇൻഷുറൻസ് തുകയ്ക്കായി കുടുംബത്തെ കൊലപ്പെടുത്തിയ കേസ്: 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Apr 4, 2026 - 08:07
ഇൻഷുറൻസ് തുകയ്ക്കായി കുടുംബത്തെ കൊലപ്പെടുത്തിയ കേസ്: 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ ബെംഗളൂരുവിൽ വെച്ചാണ് പോലീസ് പിടികൂടിയത്.2012 ജൂലൈ 21-ന് അർദ്ധരാത്രിയാണ് സംഭവം . ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2).എന്നിവരെയാണ് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ടയർ പഞ്ചറായെന്ന് വിശ്വസിപ്പിച്ച് കുടുംബം ഇരുന്ന സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു.

ക്രൂരമായ ആസൂത്രണം:

ഭാര്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനും, മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനുമായിരുന്നു ഷെരീഫ് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അപകടമാണെന്ന് വരുത്തിത്തീർക്കാൻ രണ്ട് വയസ്സുകാരിയായ മകളുടെ മൃതദേഹവുമായി ഇയാൾ തന്നെയായിരുന്നു സമീപത്തെ വീട്ടിലെത്തി സഹായം തേടിയത്.

പിടിയിലായത് ഇങ്ങനെ:

കേസിൽ ജയിലിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ 2015 ഏപ്രിൽ 22-ന് ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ 9 വർഷമായി ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് ഇയാൾ നിയമത്തിന്റെ വലയിലായത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0