മകന്റെ അസുഖം മാറാൻ മകളെ ബലി കൊടുത്ത് അമ്മ; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷികുമാർ

Apr 2, 2026 - 14:11
Apr 2, 2026 - 14:11
മകന്റെ അസുഖം മാറാൻ മകളെ ബലി കൊടുത്ത് അമ്മ; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

അന്ധവിശ്വാസത്തെത്തുടർന്ന് മകന്റെ അസുഖം മാറാൻ അമ്മ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ആണ് ഞെട്ടിപ്പക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരെ ആണ് പൊസീസ് പിടികൂടിയത്. മകന്റെ വിട്ടുമാറാത്ത അസുഖം ഭേദമാക്കാൻ ആണ് ഇവർ മകളെ ബലി കൊടുത്തത്.

രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. ഇതോടെ ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ കാണാൻ തുടങ്ങി. മകന്റെ രോഗം പൂർണ്ണമായും ഭേദമാകണമെങ്കിൽ ഒരു കന്യകയെ ബലിനൽകണം എന്നാണ് ഇവർ പറഞ്ഞത്. ഇതോടെ സ്വന്തം മകളെ തന്നെ കൊലപ്പെടുത്താൻ ഇവർ തയാറാകുകയായിരുന്നു.

മാർച്ച് 24 ന് നമനവമി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവരും ‘മംഗള ജുലൂസ്’ ഘോഷയാത്രയ്ക്ക് പോയ സമയത്താണ് കൊലപതാകം നടത്തിയത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയെ അമ്മയും നാട്ടുകാരനായ ഭീം റാമും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബലി കർമ്മങ്ങൾക്കായി പെൺകുട്ടിയുടെ തലയിൽ ഭീം റാം മാരകമായി പരിക്കേൽപ്പിച്ചു. ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചിട്ടു.മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നായിരുന്നു ആദ്യം ഇവർ പൊലീസിനോട് പറഞ്ഞത്. മാർച്ച് 25-നാണ് പാടത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നും വരെ പ്രതികൾ പ്രചരിപ്പിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ കൂടുതൽ ചോദ്യം ചെയ്യലിൽ ആണ് സംഭവങ്ങൾ പുറത്തായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0