രാജ്യത്ത് ഊർജ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്തിൽ സുരക്ഷാസമിതി യോഗം ചേർന്നു

റിപ്പോർട്ട് :ബൈഷികുമാർ

Apr 2, 2026 - 11:05
രാജ്യത്ത് ഊർജ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്തിൽ സുരക്ഷാസമിതി യോഗം ചേർന്നു

രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രിയുടെ നേതൃത്തിൽ സുരക്ഷാസമിതി യോഗം ചേർന്നു. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ എടുക്കേണ്ട നടപടികളെ കുറിച്ച് യോഗം അവലോകനം ചെയ്തു. പാചകവാതകം, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ മതിയായ ലഭ്യത ഉണ്ടെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും വലിയ പ്രതിസന്ധിയാണ് പലയിടത്തും അനുഭവപ്പെടുന്നത്.വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചത് ചെറുകിട ഹോട്ടൽ മേഖലക്ക് ഇരുട്ടടിയായി. അതേസമയം, വിമാന ഇന്ധന വില വർധിച്ചതിന് പിന്നാലെ ഇൻഡിഗോ വിമാന യാത്ര നിരക്ക് കൂട്ടി. ആഭ്യന്തര സർവീസുകൾക്ക് 950 രൂപ വരെയും രാജ്യാന്തര സർവീസുകൾക്ക് 10000 രൂപയുമാണ് ഇന്ധന വിലയിനത്തിൽ വിമാന കമ്പിനികൾ വർദ്ധിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0