ഭര്‍ത്താവ് മരിച്ച നിലയില്‍, പിന്നാലെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി; സംഭവം ബെംഗളൂരുവില്‍
റിപ്പോർട്ട് :ബൈഷികുമാർ
ബെംഗളുരു: ബെംഗളുരുവിൽ യുവ സോഫ്റ്റ്‌വെയർ ദമ്പതികൾ ജീവനൊടുക്കി. ഭർത്താവ് തൂങ്ങി മരിച്ചതിന് പിന്നാലെ ഭാര്യ ഫ്‌ളാറ്റിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയാണ് ഉണ്ടായത്. തെലങ്കാന സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയും ഭാര്യ ബീബി ഷാസിയ സിറാജുമാണ് മരിച്ചത്. ഐബിഎമ്മിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു.പലവട്ടം വിളിച്ചിട്ടും ഭർത്താവ് വാതിൽ തുറക്കാതായതോടെ ഇവർ അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരെയും അയൽവാസികളെയും വിവരം അറിയിച്ചു. അപ്പാർട്ട്‌മെന്റ് നിവാസികളെത്തി റൂമിന്റെ വാതിൽ തള്ളിത്തുറന്നപ്പോൾ ഭാനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഷാസിയ അതേ അപ്പാർട്ട്‌മെന്റിന്റെ പതിനേഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0