നിനക്ക് നാണമില്ലേ? തീവ്രവാദി!” ബെംഗളൂരുവിൽ വിദ്യാർഥിക്കുനേരെ അധിക്ഷേപ പരാമർശം; പ്രൊഫസർക്ക് സസ്പെൻഷൻ
റിപ്പോർട്ട് :ബൈഷികുമാർ
ബെംഗളൂരുവിൽ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച പ്രൊഫസർക്ക് സസ്പെൻഷൻ. പിഇഎസ് സർവകലാശാലയിലെ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. മുരളീധർ ദേശ്പാണ്ഡെക്കെതിരെയാണ് സർവകലാശാല നടപടിയെടുത്തത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയെ അധ്യാപകൻ തുടർച്ചയായി അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടിയെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ക്ലാസ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയോട് അധ്യാപകൻ പൊട്ടിത്തെറിക്കുകയായിരുന്നു. വീഡിയോയിൽ ഏകദേശം 13 തവണ തീവ്രവാദിയെന്ന് വിളിക്കുന്നതായി സമൂഹമാധ്യമത്തിൽ പ്രചരിച്ച പോസ്റ്റിൽ വ്യക്തമാകുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0