ആരാധകരെ ആവേശത്തിലാക്കാൻ ആർ അശ്വിൻ ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തുന്നു; ഇത്തവണ പുത്തൻ വേഷത്തിൽ!

റിപ്പോർട്ട് :ബൈഷികുമാർ

Mar 28, 2026 - 11:41
ആരാധകരെ ആവേശത്തിലാക്കാൻ ആർ അശ്വിൻ ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തുന്നു; ഇത്തവണ പുത്തൻ വേഷത്തിൽ!

ചെന്നൈ സൂപ്പർ കിങ്ങ്സ് മുൻ താരം ആർ അശ്വിൻ ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ഇത്തവണ കളിക്കാരനായിട്ടല്ലെങ്കിലും പുതിയ വേഷത്തിലാണ് താരം തിരികെയെത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 2026-ൽ കമന്റേറ്ററായാണ് തിരിച്ചെത്തുന്നത്. ക‍ഴിഞ്ഞ വർഷമാണ് അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നത്.

ബ്രോഡ്കാസ്റ്റർമാർ പുറത്തുവിട്ട കമന്റേറ്റർമാരുടെ പട്ടികയിൽ ഹിന്ദി വിഭാഗത്തിലാണ് അശ്വിൻ ഉൾപ്പെട്ടിരിക്കുന്നത്. സുനിൽ ഗവാസ്കർ, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖർക്കൊപ്പമായിരിക്കും ആർ അശ്വിനുമുണ്ടായിരിക്കുക.അതേസമയം, 2025 ഓഗസ്റ്റ് 27ന് ആണ് ഐപിഎല്ലിൽ നിന്ന് അശ്വിൻ വിരമിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമാണ്. സിഎസ്കെ രണ്ട് തവണ കിരീടം നേടിയപ്പോഴും അശ്വിൻ ടീമിന്റെ ഭാഗമായിരുന്നു. സിഎസ്കെയ്ക്ക് പുറമെ പഞ്ചാബ് കിംഗ്സ്, റൈസിംഗ് പൂനെ സൂപ്പർജയന്റ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ അഞ്ച് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0