രണ്ട് ലക്ഷ്യങ്ങള്‍, നാല് സാധ്യതകള്‍; കരയുദ്ധവും പരിഗണനയില്‍; ഇറാനെതിരെ അന്തിമയുദ്ധത്തിന് യുഎസ്

റിപ്പോർട്ട് :ബൈഷി കുമാർ

Mar 27, 2026 - 16:30
രണ്ട് ലക്ഷ്യങ്ങള്‍, നാല് സാധ്യതകള്‍; കരയുദ്ധവും പരിഗണനയില്‍; ഇറാനെതിരെ അന്തിമയുദ്ധത്തിന് യുഎസ്

ഇറാന്‍ യുദ്ധം എങ്ങുമെത്താതെ തുടരുന്നതിനിടെ, അമേരിക്ക അന്തിമയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിലിടുക്കിലെ കപ്പല്‍ ഗതാഗത സ്തംഭനം അനിശ്ചിതമായി തുടരുകയും സമാധാന ചര്‍ച്ച ഫലം കാണാതിരിക്കുകയും ചെയ്താല്‍, അന്തിമയുദ്ധമല്ലാതെ മാര്‍ഗമില്ലെന്നാണ് യുഎസ് നിലപാട്. ഇതിനായി ട്രംപ് ഭരണകൂടം നാല് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കരയുദ്ധം, വന്‍തോതിലുള്ള വ്യോമാക്രമണം എന്നിവയാണ് അമേരിക്ക പരിഗണിക്കുന്നത്. ഇവ ഒന്നിച്ചോ വെവ്വേറെയോ നടത്താാണ് ആലോചന. ഭാവി ചര്‍ച്ചകളില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുക, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ട്രംപിന് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അന്തിമയുദ്ധത്തിനായി നാല് പ്രധാന മാര്‍ഗങ്ങളാണ് അമേരിക്ക പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒന്ന്, ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കല്‍: ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക. ഇതുവഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടക്കാനാവും എന്നാണ് യുഎസ് കണക്കുകൂട്ടല്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0