തന്നെ കെണിയിൽ പെടുത്തുകയായിരുന്നു, ചർച്ചക്ക് വന്നത് എസ്എഫ്ഐ പ്രവർത്തകർ മാത്രം'; ബിജെപി ആസ്ഥാനത്തെ ചർച്ചയിൽ ആർ ശ്രീലേഖ

റിപ്പോർട്ട് :ബൈഷികുമാർ

Mar 26, 2026 - 13:48
തന്നെ കെണിയിൽ പെടുത്തുകയായിരുന്നു, ചർച്ചക്ക് വന്നത് എസ്എഫ്ഐ പ്രവർത്തകർ മാത്രം'; ബിജെപി ആസ്ഥാനത്തെ ചർച്ചയിൽ ആർ ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർമാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന കെ മുരളീധരന്‍റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് ബിജെപി സ്ഥാനാ‍ർത്ഥി ആർ ശ്രീലേഖ. മുരളീധരന്‍റെ ആരോപണം അസംബന്ധമെന്നും ഇത്തരം ആരോപണങ്ങൾക്ക് മറുപടി അ‍ർഹിക്കുന്നില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു. എന്റെ രീതിയിൽ ഞാൻ പ്രചാരണം നടത്തുന്നുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ടതുണ്ടോയെന്നും ശ്രീലേഖ മാധ്യമപ്രവർത്തകരോട് ചോദിച്ചു. മാധ്യമ പ്രവർത്തകൻ ചർച്ചക്ക് വിളിച്ച വിവാദം തന്നെ കെണിയിൽ പെടുത്തുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.ബിജെപി ആസ്ഥാനത്താണ് ചർച്ച ചെയ്തത്. ചർച്ചക്ക് വന്നത് എസ്എഫ്ഐ പ്രവർത്തകർ മാത്രമാണ്. അജണ്ട വെച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു എല്ലാം. തനിക്ക് വട്ടിയൂ‍ർക്കാവിൽ എന്ത് ചെയ്യാനാകുമെന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായില്ല. മീഡിയേറ്ററായിരുന്ന മാധ്യമപ്രവർത്തകൻ തന്നെ കട്ട കമ്മ്യൂണിസ്റ്റ് ആണെന്ന് സോഷ്യൽ മീഡിയ അകൗണ്ട് പരിശോധിച്ചപ്പോൾ മനസ്സിലായിയെന്നും ശ്രീലേഖ പറഞ്ഞു. എകെജി സെന്‍ററിൽ ഒരു സിപിഎം നേതാവിനെ ഇത്തരത്തിൽ എബിവിപി പ്രവർത്തകരെ മാത്രം വെച്ച് കൊണ്ട് ചർച്ച നടത്തുമോ. അങ്ങിനെ നടന്നാൽ അവർ ജീവനോടെ ഉണ്ടാകുമോയെന്നും രാഷ്ട്രീയത്തിൽ മാന്യമായി പ്രചരണം നടത്തണമെന്നും ശ്രീലേഖ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0