കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Mar 26, 2026 - 12:46
കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി എടയാര്‍ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കമ്പനിയിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എടയാര്‍ വ്യവയാ മേഖലയില്‍ സി ജി ലൂബ്രിക്കന്‍റ്സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായി. രാവിലെ എട്ടരയോടെയായിരുന്നു തീപിടിത്തം. ഉടന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു തൊഴിലാളിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തുകയായിരുന്നു.ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. അതേ സമയം പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തീപിടിക്കുന്നത് കണ്ട് പുറത്തേക്കിറങ്ങിയോടുന്നതിനിടെ തൊഴിലാളികളില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരുക്ക് സാരമുള്ളതല്ല. ഉപയോഗ ശേഷം ഓയില്‍ റീസൈക്കിള്‍ ചെയ്യുന്ന സ്ഥാപനമാണ് സി ജി ലൂബ്രിക്കന്‍റ്സ്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 8 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0