*ശ്രദ്ധയോടെ വാഹനമോടിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം - മന്ത്രി കെ.ബി.ഗണേഷ് കുമാർ*
റിപ്പോർട്ട് :ബൈഷി കുമാർ
*ശ്രദ്ധയോടെ വാഹനമോടിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം - മന്ത്രി കെ.ബി.ഗണേഷ് കുമാർ*
വേഗത നിയന്ത്രിച്ച് ശ്രദ്ധയോടെ വാഹനമോടിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിന് കേരള ഗതാഗത വകുപ്പ് പത്തനാപുരം ഗാന്ധിഭവനില്‍ അനുവദിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) സബ്ബ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവയും ഡ്രൈവിംഗിൽ ഉപേക്ഷിക്കണം. ഇത്തരം ഉപദേശങ്ങൾക്കായാണ് ഗാന്ധിഭവന് അവസരം ഒരുക്കിയത്. സെന്ററിലെത്തിയ ആദ്യ ബാച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട ഉപദേശവും മന്ത്രി നല്‍കി.
ഐ.ഡി.ടി.ആര്‍. സബ് സെന്ററിന് ആവശ്യമായ ക്ലാസ്സ് മുറികള്‍, വാഹന മാതൃകകള്‍, സൈന്‍ബോര്‍ഡുകള്‍, കൗണ്‍സിലിംഗ് സിസ്റ്റം എന്നിവ ഗാന്ധിഭവനില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു അദ്ധ്യക്ഷനായി. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍,ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍, ആര്‍.ടി.ഒ എ.കെ. ദിലു, ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, മാനേജിങ് ഡയറക്ടര്‍ ബി. ശശികുമാര്‍, സിഇഒ ഡോ. വിന്‍സെന്റ് ഡാനിയല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്‍, ട്രസ്റ്റി പ്രസന്നാരാജന്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥർ, ഐ.ഡി.ടി.ആര്‍., കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗത വകുപ്പ് പത്തനാപുരം ഗാന്ധിഭവനില്‍ അനുവദിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) സബ്ബ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ് കുമാർ നിര്‍വഹിക്കുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0