*അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 8, 2026 - 23:59
 *അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു*

 *അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു*

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം തേവള്ളി രാമവര്‍മ്മ ക്ലബില്‍ ജില്ലാ കലക്ടര്‍ എൻ ദേവിദാസ് നിർവഹിച്ചു. "റൈറ്റ്, ജസ്റ്റിസ്, ആക്ഷൻ ഫോർ ഓൾ വുമൺ ആൻഡ് ഗേൾസ്" എന്നതാണ് ഈ വർഷത്തെ വനിതാ ദിന തീം. ദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് രാമവർമ ക്ലബ് വരെ സ്ത്രീ സുരക്ഷാ റാലി സംഘടിപ്പിച്ചു.  

സ്ത്രീ സുരക്ഷാ നിയമങ്ങളായ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, പോഷ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, സൈബർ നിയമങ്ങൾ, പോലീസിൽ പരാതി നൽകുന്ന രീതി, പോലീസ് വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, ഹെല്പ് ലൈൻ നമ്പറുകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കോളജ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. ബിജി അധ്യക്ഷയായി. ജില്ലാ ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ നിഷ ആര്‍ നായര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ സി രമ്യ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എസ് അംബിക, പോഷ് എല്‍ സി മെമ്പര്‍ അഡ്വ ശ്രീദേവി, അഞ്ചാലുംമൂട് ശിശു വികസന പദ്ധതി ഓഫീസര്‍ ഡോ ടിന്‍സി രാമകൃഷ്ണന്‍, ചിറ്റുമല ശിശുവികസന പദ്ധതി ഓഫീസര്‍ എസ് റാണി, സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ആര്‍ ബിന്ദു, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ :അന്താരാഷ്ട്ര വനിതാ ദിനം ജില്ലാതല ഉദ്ഘാടനം തേവള്ളി രാമവര്‍മ്മ ക്ലബില്‍ ജില്ലാ കലക്ടര്‍ എൻ ദേവിദാസ് നിർവഹിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0