“യു.എ.ഇ എളുപ്പം കീഴടക്കാവുന്ന രാജ്യമല്ല, ശക്തിയോടെ ഉണരും”: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

റിപ്പോർട്ട്‌ :കിരൺ എസ് പിള്ളൈ

Mar 8, 2026 - 09:09
Mar 8, 2026 - 09:10
“യു.എ.ഇ എളുപ്പം കീഴടക്കാവുന്ന രാജ്യമല്ല, ശക്തിയോടെ ഉണരും”: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

“യു.എ.ഇ എളുപ്പം കീഴടക്കാവുന്ന രാജ്യമല്ല, ശക്തിയോടെ ഉണരും”: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

പശ്ചിമേഷ്യന്‍ സംഘര്‍ങ്ങള്‍ക്കിടെ ശക്തമായ പ്രതികരണവുമായി യുഎ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ . ഞങ്ങള്‍ എളുപ്പം കീഴടക്കാവുന്ന ഇരകളല്ലെന്നും യു.എഇയുടെ അകം കരുത്തുറ്റതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അബുദാബി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യു.എഇപ്രസിഡന്ഡറിന്റെ പ്രതികരണം.

യു.എഇക്ക് നേരെ തുടര്‍ച്ചയായി ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആദ്യമായാണ് യുഎ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈ വിഷത്തില്‍ പ്രതികരിച്ചത്. ജനങ്ങള്‍ രാജ്യത്തിനൊപ്പം ഒരുമിച്ച് നില്‍ക്കുന്നുവെന്നും യു.എ.ഇ എന്നത് ഒരു മാതൃകയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മുന്‍പത്തെത്തിനേക്കാള്‍ കരുത്തോടെ യു.എ.ഇ ഉണരും. യു.എഇ മനോഹരമായ നാടാണെന്നും അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുതെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു.

ദുബായ് ഉള്‍പ്പെടെ ഏഴ് എമിറേറ്റുകള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ എല്ലാവരെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സായുധ സേനാംഗങ്ങള്‍ക്കും ഷെയ്ഖ് മൂഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നന്ദി അറിയിച്ചു..ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചപ്പോള്‍ ഡ്രോണിന്റെയും മിസൈലിന്റയും അവശിഷ്ടങ്ങള്‍ വീണ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും യു.എ.ഇ പ്രസിഡന്റ് സന്ദര്‍ശിച്ചു.

എല്ലാവര്‍ക്കും ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0