കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം മുക്കമ്പാലമൂട് രാധാകൃഷ്ണന് സ്വീകരണം നൽകി.
റിപ്പോർട്ട് :ബൈഷി കുമാർ
കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം മുക്കമ്പാലമൂട് രാധാകൃഷ്ണന് സ്വീകരണം നൽകി.
..,.....................................
തിരുവനന്തപുരം : പാട്ടിന്റെ കൂട്ടുകാരുടെ സംഘടന പ്രസിഡന്റ് മുക്കം പാലമൂട് രാധാകൃഷ്ണൻ കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗമായതിൽ സംഘടന സ്വീകരണം നൽകി. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ് പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് അങ്കണത്തിൽ അഞ്ചുദിവസമായി നടന്ന ആറ്റുകാൽ മഹോത്സവ വേദിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി മെമെന്റോ നൽകി ആദരിച്ചു.മലയാറ്റൂർ ഫൗണ്ടേഷൻ വൈസ് ചെയർമാനും മാധ്യമ പ്രവർത്തകനുമായ നൗഷാദ് അലി പൊന്നാട ചാർത്തി.പാട്ടിന്റെ കൂട്ടുകാർ വൈസ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യ ക്ഷത വഹിച്ചു. ഫൗണ്ടർ കോർ ഡിനേറ്റർ നയാസ് ഇല്യാസ് ആമുഖപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി സംവിധായകൻ മണക്കാട് നസീർ സ്വാഗതവും വാനമ്പാടികളുടെ പ്രസിഡന്റ് അനിതാമ്മ നന്ദിയും പറഞ്ഞു. മുക്കംപാലമൂട് രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. സെക്രട്ടറിമാരായ അമ്പലമുക്ക് ഷിബു, സുഭാഷ് നഗർ ശ്രീകുമാർ, വാനമ്പാടികളുടെ സെക്രട്ടറി സുനിത പൈ,ട്രഷറർ സുനിത കുമാരി,ലീഗൽ അഡ്വൈസർ അഡ്വ. ആറ്റുകാൽ സുനിൽ, തുടങ്ങിയവർ ആശംസകൾ നേർന്നു. യോഗാനന്തരം കാവ്യയുടെ നേതൃത്വത്തിൽ നൃത്ത പരിപാടികളും പാട്ടിന്റെ കൂട്ടുകാരുടെ ഗാനമേളയും നടന്നു. ആർക്കും പാടാം എന്ന പരിപാടിയിൽ പൊതുജനങ്ങളും പങ്കാളികളായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0