*മരണത്തിന് കാരണം ക്രൂരമായ പീഡനം; ചിന്നക്കനാലിലെ വീട്ടമ്മയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 27, 2026 - 00:05
*മരണത്തിന് കാരണം ക്രൂരമായ പീഡനം; ചിന്നക്കനാലിലെ വീട്ടമ്മയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ*

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

*മരണത്തിന് കാരണം ക്രൂരമായ പീഡനം; ചിന്നക്കനാലിലെ വീട്ടമ്മയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ*

*ഇടുക്കി:* ഇടുക്കി ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചിന്നക്കനാൽ നേതാജി കോളനിയിൽ കൗസല്യയാണ് മരിച്ചത്. ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശി രാജു മുരുകനാണ് അറസ്റ്റിലായത്.

പോസ്റ്റ്മാർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 27 നാണ് കൗസല്യ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിവാഹിതരായി മൂന്ന് വർഷം മാത്രം പിന്നിട്ട ദമ്പതികളാണ് രാജുവും കൗസല്യയും. കഴിഞ്ഞ കുറച്ച് കാലമായി കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ ശാരീരികവും മാനസികവുമായി നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കൗസല്യ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് രാജു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0