മുൻ കേരള ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ശ്രീലേഖക്കെതിരെ FIR

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 26, 2026 - 23:38
മുൻ കേരള ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ശ്രീലേഖക്കെതിരെ FIR

കേരള ന്യൂസ്‌ മീഡിയ 

 

മുൻ കേരള ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ശ്രീലേഖക്കെതിരെ FIR

ഡൽഹി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ കൂടാതെ ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെയും പെരുമ്പാവൂർ പീഡന കേസിലെയും അടക്കം നിരവധി പീഡന കേസുകളിലെ പ്രായപൂർത്തി ആയിട്ടില്ലാത്തടക്കമുള്ള ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, 

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS ) സെക്രട്ടറി ആർ. ജയചന്ദ്രൻ ആണ് ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി തിരുവനന്തപുരം മ്യൂസിയം പോലീസിനെ സമീപിച്ചത്. എന്നാൽ മുൻ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് തെളിവുകളും പരാതിയും പരിശോധിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 (JFCM 3), കേരളത്തിലെ ആദ്യത്തെ വനിത ഡി ജി പി കൂടിയായിരുന്ന ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ക്രൈം നമ്പർ 205/2026 ആയി FIR രജിസ്റ്റർ ചെയ്തത്. പരാതിക്കാരനുവേണ്ടി അഡ്വ. എം അനിൽ കുമാർ ആണ് കോടതിയിൽ ഹാജരായത്.

ആർ.ജയചന്ദ്രൻ 

സെക്രട്ടറി, CRSJS 

contact number : 9846023112

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0