ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
റിപ്പോർട്ട് :ബൈഷി കുമാർ
*വാർത്താക്കുറിപ്പ് 2*
2026 ഫെബ്രുവരി 24
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എസ്.ബി. കോളജ്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക്വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഫെബ്രുവരി 28ന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
(കെഐഒപിആർ 413/2026)
ദർഘാസ് ക്ഷണിച്ചു
കോട്ടയം: പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2025 26 സാമ്പത്തിക വർഷത്തെ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. മാർച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുമ്പായി ദർഘാസുകൾ നൽകണം. വിശദവിവരങ്ങൾ കുമാരനല്ലൂരിലെ മുനിസിപ്പൽ സോണൽ ഓഫീസിൽ പ്രവർത്തിക്കുന്ന പള്ളം അഡീഷണൽ ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽനിന്ന് ലഭിക്കും. ഫോൺ: 9961124296.
(കെഐഒപിആർ 414/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0