വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 24ന് 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 22, 2026 - 23:40
വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 24ന് 

വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 24ന് 

 വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് അഡ്വ.വി.ജോയി എംഎൽഎ അറിയിച്ചു.എംഎൽഎയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. 9.32 കോടി രൂപ വിനിയോഗിച്ചാണ് പ്രസ്തുത റസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.

 20000 സ്ക്വയർ ഫീറ്റിൽ ആധുനിക ഹോട്ടൽ മാതൃകയിൽ ചെയ്തിരിക്കുന്ന ഈ മൂന്ന് നില കെട്ടിടത്തിൽ 4 എസി സ്യൂട്ട് റൂമുകൾ,16 എസി ഡീലക്സ് റൂമുകൾ, 2 എസി സിംഗിൾ റൂമുകൾ, 4 നോൺ എസി സിംഗിൾ റൂമുകൾ, യൂട്ടിലിറ്റി റൂമോട് കൂടിയ എസി കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ്, ലിഫ്റ്റ്, കോർട്ട്യാർഡ്, വിശലമായ റിസപ്ഷനും വെയ്റ്റിംഗ് ഏരിയയും, മാനേജർ റൂം, സ്റ്റാഫ്‌ റസ്റ്റ്‌ റൂം, കാർപോർച് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പുറത്ത് പാർക്കിംഗ് യാർഡും സജ്ജീകരിച്ചിട്ടുണ്ട് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0