ശബരിമല കൊടിമരം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ.......
റിപ്പോർട്ട് :ബൈഷി കുമാർ
ശബരിമല കൊടിമരം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ.......
ശബരിമല കൊടിമരം ക്രമക്കേട് എന്താണ് എന്നറിയണം.. കൊടിമരം കേസിന്റെ ടൈംലൈൻ ചുവടെ
1. യാതൊരു കുഴപ്പവും ഇല്ലാത്ത കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാൻ ഉള്ള ഗൂഢാലോചന ആണ് ആദ്യം നടന്നത്.
2. കൊടിമരത്തിൽ ചിതലരിക്കുന്നു എന്ന കള്ളകഥ പിന്നാലെ വന്നു
3. ഇതിനായി തന്ത്രിയുടെ നേതൃത്വത്തിൽ ദേവപ്രശ്നം
4. ചിതലരിക്കുന്നു എന്ന കഥ
ജോൽസ്യൻ പറയുന്നു
5. വേദിയിൽ ഉണ്ടായിരുന്ന എരിക്കോട് ശശി നമ്പൂതിരി എതിർക്കുന്നു
6. ശശി നമ്പൂതിരിയെ തന്ത്രി ശാസിച്ച് ഇരുത്തുന്നു
7. കൊടിമരം മാറ്റാൻ തീരുമാനിക്കുന്നു ( 2014)
8. പുതിയ തേക്ക് മരം കണ്ടെത്തി തരാൻ സർക്കാരിന് കത്തെഴുതുന്നു
9. വനം വകുപ്പ് തേക്ക് മരം കണ്ടെത്തുന്നു
10. പുന പ്രതിഷ്ഠക്കായി ഹൈക്കോടതി അനുമതി നൽകുന്നു
11. കോടതി, അഡ്വക്കേറ്റ് കമ്മീഷൻ ASP കുറുപ്പിനെ നിയോഗിക്കുന്നു
12. എസ്റ്റിമേറ്റ് ചീഫ് എഞ്ചിനിയർ തയ്യാറാക്കുന്നു.
മൂന്ന് കോടി ഇരുപത് ലക്ഷം എന്ന ഫിഗറിലേക്ക് എത്തുന്നു
13. കൊടിമരത്തിന് ആവശ്യമായ മുഴുവൻ തുകയും നൽകാൻ ഫോണിക്സ് ഗ്രൂപ്പ് വരുന്നു.
14. ഫോണിക്സ് ഗ്രൂപ്പ്, 2017 ജൂൺ മാസത്തിൽ മുഴുവൻ തുകയും ശബരിമല ധനലക്ഷമി ബാങ്കിൻ്റെ അക്കൗണ്ടിൽ നൽകുന്നു.
15. നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ പണവും പൂർണ്ണമായി ലഭിച്ച കാര്യം, ബോർഡ് പൊതുജനങ്ങളിൽ നിന്ന് മറച്ച് വെയ്ക്കുന്നു.
16. സിനിമാ താരങ്ങളിൽ നിന്നും / ഇതര ഭക്തരിൽ നിന്നും, സ്വർണ്ണവും പണവും സ്വീകരിക്കുന്നു.
17. പണവും , സ്വർണ്ണവും നൽകിയ ഒരാൾക്കും രസീത് നൽകുന്നില്ല.
18. കസ്റ്റംസിൽ നിന്ന്, കൊടിമര നിർമ്മാണത്തിന് ആവശ്യമായ, 9,573.010 ഗ്രാം സ്വർണ്ണം വാങ്ങുന്നു.
19. ഹൈക്കോടതിയുടെ ഉത്തരവ് ഇല്ലാതെ, ഈ കൂട്ടത്തിൽ സ്വർണ്ണതാഴിക കുടങ്ങൾ കൂടി അഴിച്ച് പണിയാൻ തീരുമാനിക്കുന്നു.
20. കൊടിമരത്തിന് ആവശ്യമുള്ള സ്വർണ്ണം ലഭ്യമായ ശേഷവും, സ്വർണ്ണം / വെള്ളി / വെങ്കലം അടക്കം 45 കിലോ, ദേവസ്വം ഭണ്ഡാരത്തിൽ നിന്നും എടുക്കുന്നു.
21. പ്രതിഷ്ഠ നടക്കുന്നു
22. ദേവസ്വം കമ്മീഷണറുടെ, 2012 ലെ Roc ക്ക് വിരുദ്ധമായി, തന്ത്രിക്ക് വാജി വാഹനം കൈമാറുന്നു.
23. തൊട്ടുപിന്നാലെ കൊടിമരത്തിൽ, ആരോ മെർക്കുറി ഒഴിക്കുന്നു
24. ശബരിമല സ്വർണ്ണക്കേസ് വിവാദമായതോടെ,ഒരു മാധ്യമ പ്രവർത്തകന് വാജി വാഹനത്തെ പറ്റി ചില രഹസ്യ വിവരങ്ങൾ ലഭിക്കുന്നു.
25. ശബരിമലയിലെ, മൂല്യം കൽപ്പിക്കാൻ ആവാത്ത വാജി വാഹന വിഗ്രഹം, ആന്ധ്രയിലെ ഒരു വ്യാപാരിയുടെ പൂജാമുറിയിൽ കണ്ടു എന്ന്
ഒരാൾ ഈ മാധ്യമപ്രവർത്തകനോട് പറഞ്ഞു എന്ന് വെളിപ്പെടുത്തൽ വരുന്നു
26. തന്ത്രി ഇതിൽ വ്യക്തത വരുത്തണമെന്ന്, മാധ്യമപ്രവർത്തകൻ
ശബരിമല വോയിസ് എന്ന ഗ്രൂപ്പിൽ ആവശ്യപ്പെടുന്നു
27. പരിഭ്രാന്തനായ തന്ത്രി VHP നേതാവ് വഴി ഈ മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ട് post നീക്കാൻ ആവശ്യപ്പെടുന്നു.
28. ഇതോടെ സംശയം വർദ്ധിച്ച, മാധ്യമപ്രവർത്തകൻ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു
29. നാല് ദിവസം ആരെയും കാണാൻ കൂട്ടാക്കാതെയും, പ്രതികരണം നടത്താതെയും വിഗ്രഹം തിരിച്ചെത്തിക്കാൻ തന്ത്രി ശ്രമം നടത്തുന്നു.
30. നാല് ദിവസങ്ങൾക്ക് ശേഷം, വാജി വാഹനം ആന്ധ്ര വ്യാപാരിയുടെ വീട്ടിൽ നിന്ന് ചെങ്ങന്നൂർ എത്തുന്നു
31. പിന്നാലെ തന്ത്രി മാധ്യമങ്ങളെ കണ്ട് വാജി വാഹനം തൻ്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു, ദേവസ്വം ആവശ്യപ്പെട്ടാൽ, മടക്കിക്കൊടുക്കാൻ തയ്യാറാണ് എന്ന് വെളിപ്പെടുത്തുന്നു
32. ഏറെ ഗൗരവതരമായ വിഷയം ആയിട്ടും, മാധ്യമങ്ങൾ, കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പം കേസിന് ചുറ്റം കറങ്ങുന്നു. വാജി വാഹന സംഭവം അന്വേഷിക്കുന്നില്ല
33. ദേവസ്വം കമ്മീഷണർക്ക് മാധ്യമപ്രവർത്തകൻ പരാതി നൽകുന്നു. പിന്നാലെ പരസ്യ വെളിപ്പെടുത്തൽ നടത്തുന്നു
34. ഏറെ മാസങ്ങൾക്ക് ശേഷം, തന്ത്രി കട്ടിളപ്പാളി കേസിൽ
അറസ്റ്റിലാവുന്നു
35. SIT, തന്ത്രിയുടെ വീട് റെയ്ഡ് ചെയ്യുന്നു, വാജി വാഹനം കസ്റ്റഡിയിൽ എടുക്കുന്നു
36. കേസിൽ 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസിനോട് ആവശ്യപ്പെടുന്നു
37. വിജിലൻസ് പ്രത്യേക സംഘം രൂപീകരിക്കുന്നു
38. കൊടിമരം കോൺക്രീറ്റ് ആയിരുന്നെങ്കിലും അതിലെ കമ്പികൾ ദ്രവിച്ചത് താൻ കണ്ടതാണ്, എന്ന് അജയ് തറയിൽ 2026 ജനുവരി 15 ന് റിപ്പോർട്ടർ ചാനലിൽ വെളിപ്പെടുത്തുന്നു.
39. എന്നാൽ കോൺക്രീറ്റ് കൊടിമരങ്ങളുടെ തൂണുകൾക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന ചിത്രങ്ങൾ റിപ്പോർട്ടർ ചാനൽ തന്നെ പുറത്ത് വിടുന്നു.
40. കൊടിമരത്തിനായി, പണ പിരിവ് നടന്നിട്ടില്ല എന്ന കാര്യം
ഫെബ്രുവരി 9 ന് അജയ് തറയിൽ ആവർത്തിക്കുന്നു. എന്നാൽ രേഖകൾ പുറത്ത് വന്നതോടെ, ഫെബ്രുവരി 10 ന് പണ പിരിവ് നടന്നു എന്ന് സമ്മതിക്കുന്നു..
ശബരിമല സ്വർണ്ണക്കൊളളയുടെ പേരിൽ ഇടത് വലത് മുന്നണികൾ പരസ്പരം പഴിചാരി മുന്നേറുമ്പോൾ , കൊടിമര കൊള്ളയില്‍ വിജിലൻസ് അന്വേഷണം ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് ശബരിമല വിശ്വാസികളും പൊതുസമൂഹവും ഒന്നടങ്കം പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0