*മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്യൂബൻ സംഘം*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 16, 2026 - 00:43
Feb 16, 2026 - 00:45
*മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്യൂബൻ സംഘം*

*മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്യൂബൻ സംഘം*

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ക്യൂബയിൽ നിന്നുള്ള പ്രത്യേക സംഘം. ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹവാന പ്രൊവിഷണൽ ഗവൺമെന്റിന്റെ ഫോറിൻ റിലേഷൻ ഉപദേശക ഐമി അലയാന്ദ്ര ഡിയാസ് നെഗ്രിൻ, വികസന പദ്ധതികളുടെ നിരീക്ഷകൻ ?സെസാർ ഹെർണാണ്ടസ് ഗോൺസാലസ്, ക്യൂബൻ എംബസി അംഗം ?ഗ്വാഡലൂപ്പ ഫ്രോമെന്റ ഗോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്.

കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സംഘം സന്തോഷം പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ താല്പര്യം അറിയിക്കുകയും ചെയ്തു. കൃഷി, ബയോ ടെക്‌നോളജി ഗവേഷണ മേഖലകളിലും കാൻസർ ചികിത്സാരംഗത്തും ക്യൂബയുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ താൽപര്യം അറിയിച്ചു.  

പ്ലാനിങ് ബോർഡ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ വികസന മുന്നേറ്റങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി ക്യൂബൻ പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ പ്ലാനിങ് ബോർഡ് അംഗങ്ങൾ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0