മകളെ കൊലപ്പെടുത്തി പിതാവ് ജീവനോടുക്കിയ സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 14, 2026 - 14:30
മകളെ കൊലപ്പെടുത്തി പിതാവ് ജീവനോടുക്കിയ സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി

മകളെ കൊലപ്പെടുത്തി പിതാവ് ജീവനോടുക്കിയ സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി

കൊച്ചി എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നടുക്കുന്ന കണ്ടെത്തൽ ഉണ്ടായത്. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നതായും പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

എളമക്കര പോലീസ് സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരാണ് പീഡിപ്പിച്ചതെന്നതിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എന്നാൽ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെപ്പറ്റി അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. കഴിഞ്ഞമാസം 16 നാണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഈ വിവരങ്ങളാണ് നാടിനെയാകെ ഞെട്ടിച്ചിരിക്കുന്നത്. പ്രതിയെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നുമില്ലെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0